വാഴൂർ പുളിക്കൽ കവല സെന്റ് മേരിസ് ദേവാലയത്തിന്റെ ശവകോട്ടയോട് അനുബന്ധിച്ചുള്ള വെസ്റ്റ് കുഴിയിൽ പൊട്ടാതെ കിടന്ന പടക്കം പൊട്ടി റബ്ബർ തോട്ടത്തിൽ ഉൾപ്പെടെ തീ പടർന്നു. സമീപത്തെ റബ്ബർ തോട്ടത്തിലേക്ക് തീ പടരുകയുമായിരുന്നു. വിവരമറിഞ്ഞ് പാമ്പാടി യൂണിറ്റിൽ നിന്നും അഗ്നിശമന സേനാംഗങ്ങൾ ഉടനടി സ്ഥലത്തെത്തി നടത്തിയ ദ്രുതഗതിയിലുള്ള പ്രവർത്തനമാണ് തീ നിയന്ത്രണവിധേയമാക്കാൻ സഹായിച്ചത്.. തൊട്ട് താഴെ ഉള്ള ബാങ്ക് കെട്ടിടത്തിലോട്ട് തീ പടരാതെ ഇരുന്നത് വലിയ അപകടം ഒഴിവാക്കി.
vazhoor news: വാഴൂർ പുളിക്കൽ കവലയിൽ പടക്കം പൊട്ടി റബ്ബർ തോട്ടത്തിൽ തീ പടർന്നു
2/19/2026
0
Tags



