തെക്കൻ ജില്ലകളിൽ മഴ സാധ്യതയുണ്ടെങ്കിലും വടക്കൻ കേരളത്തിൽ ചൂട് ശക്തമായി തുടരും. പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ സൂര്യഘാത സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ച് ഉത്തരവിറങ്ങി. മെയ് 20 വരെയാണ് ഈ ക്രമീകരണം നിലവിലുണ്ടാകുക. പകൽ 12 മണി മുതൽ വൈകിട്ട് 3 മണി വരെ തൊഴിലാളികൾക്ക് നിർബന്ധിത വിശ്രമം അനുവദിക്കണം. രാവിലെ 7 മുതൽ വൈകിട്ട് 7 വരെയുള്ള സമയപരിധിക്കുള്ളിൽ എട്ട് മണിക്കൂറായി ജോലിസമയം നിജപ്പെടുത്തി.
.jpg)


