മണിമലയാറ്റിൽ വായ്പൂരിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെ യുവാവ് കാല് വഴുതി മരിച്ചു . റാന്നി ഫയർഫോഴ്സും, നാട്ടുകാരും ചേർന്നുള്ള സംയുക്ത തെരച്ചിലിനിടെ വീണതിന്റെ തൊട്ടടുത്ത് നിന്നും യുവാവിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
കൊട്ടാരക്കര സ്വദേശി മനോജ് (38) ആണ് മരണപ്പെട്ടത്. വായ്പൂർ ഉള്ള തടി മില്ലിൽ ജോലി ചെയ്തു വരികയായിരുന്നു മനോജ്. മണിമലയാറ്റിൽ വെള്ളത്തിൻറെ നില കുറവായിരുന്നെങ്കിലും മനോജ് വീണ ഭാഗത്ത് താഴ്ചയുള്ളതും ചെളി നിറഞ്ഞതുമായ പ്രദേശമായിരുന്നു. പത്തനംതിട്ട നിന്നും സ്കൂബ സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നെങ്കിലും അവർ എത്തുന്നതിന് മുമ്പ് തന്നെ റാന്നി ടീമിൻറെ നേതൃത്വത്തിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.


