വാഴൂർ : സംസ്ഥാനത്ത് പണിമുടക്ക് തുടരുന്നു. ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി വരെയാണ് പണിമുടക്ക്.പണിമുടക്ക് വാഴൂർ ഗ്രാമപഞ്ചായത്തിലെ മിക്കയിടങ്ങളിലും കടകൾ അടഞ്ഞു കിടന്നു. എന്നാൽ സ്വകാര്യ വാഹനങ്ങൾ നിരത്തിൽ കാണാമായിരുന്നു. കൊടുങ്ങൂർ കവല പൂർണമായും നിശ്ചലമായി .ബുധനാഴ്ച വൈകുന്നേരം ആയപ്പോൾ തന്നെ ചിക്കൻ കടകളും മീൻകടകളും കാലി. പണിമുടക്ക്, ഒരു ദിവസം വിശ്രമ ദിവസമായി തന്നെ ആഘോഷിക്കുന്നവർ ഏറെയാണ്. വാഴൂര് ഉച്ച കഴിഞ്ഞതിനുശേഷം മിക്ക കടകളും തുറന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഉണ്ട്. ദേശീയ പണിമുടക്കിന്റെ ഭാഗമായി കൊടുങ്ങൂർ കവലയിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ പ്രകടനം നടന്നു
ദേശീയ പണിമുടക്കിൽ കേരളം സ്തംഭിച്ച സാഹചര്യത്തിൽ സോഷ്യൽ മീഡിയ പ്രതികരണവുമായി ശശി തരൂർ എം.പി. ന്യൂനപക്ഷത്തിന്റെ സംഘടിത സ്വേച്ഛാധിപത്യത്താൽ കേരളം ബന്ദിയാക്കപ്പെട്ടു. പ്രതിഷേധിക്കാനുള്ള അവകാശത്തെ ഞാൻ പിന്തുണയ്ക്കുന്നു, തടസ്സപ്പെടുത്താനുള്ള അവകാശത്തെ അല്ല. മറ്റൊരാളുടെ സ്വതന്ത്ര സഞ്ചാരത്തെ തടസ്സപ്പെടുത്താൻ ഒരു ഇന്ത്യക്കാരനും ഭരണഘടനാപരമായ അവകാശമില്ല എന്നും തരൂർ.


