പൊൻകുന്നം:പൊൻകുന്നം പ്രസ് സെൻ്ററിൻ്റെ പുതിയ ഹാൾ കലാക്ഷേത്ര പ്രസിഡൻ്റ് അഡ്വ.എം.എസ്.മോഹൻ ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന സമ്മേളനത്തിൽ പ്രസ് സെൻ്റർ പ്രസിഡൻ്റ് എസ്.ബിജു അധ്യക്ഷനായിരുന്നു. സെക്രട്ടറി പി.ആർ.പ്രസാദ് സ്വാഗതം ആശംസിച്ചു.
ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റ്റി.എൻ.ഗിരീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.കാഞ്ഞിരപ്പള്ളി മീഡിയാ സെൻ്റർ സെക്രട്ടറി രതീഷ് മറ്റത്തിൽ, പൊൻകുന്നം പ്രസ് സെൻ്റർ ട്രഷറർ മോഹൻ പുതുപ്പിള്ളാട്ട്, ജോയിൻ്റ് സെക്രട്ടറി സുമിമോൾ പി.ബി, ഹൈടെക് ലബോറട്ടറി ഡയറക്ടർ വി.ജി രാജു എന്നിവർ സംസാരിച്ചു. പൊൻകുന്നം പ്രസ് സെൻ്റർ ജോയിൻ്റ് സെക്രട്ടറി റ്റി.എസ്.സുജേഷ് കൃതജ്ഞത രേഖപ്പെടുത്തി.


