വാഴൂർ : കൊടുങ്ങൂർ ചെട്ടിയാതറ വീട്ടിൽ പരേതരായ മർക്കൊസിന്റെയും അന്നമ്മയുടെയും മകൻ, സി എസ് ഡി എസ് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സി എം ചാക്കോ (𝟕𝟓) നിര്യാതനായി.നാഗാലാന്റിലെ ദീമാപൂരിലെ പട്കായി ക്രിസ്ത്യൻ കോളേജിൽ സീനിയർ അഡ്മിനിസ്ട്രേറ്ററായും , സേനാപതി ഹൈസ്കൂളിൽ ഹെഡ്മാസ്റ്ററായും ,
സി എം എസ് സഭ ട്രഷററായും വിവിധ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.വിദ്യാഭ്യാസ-സഭാ രംഗങ്ങളിൽ സജീവ പ്രവർത്തകനായിരുന്നു.
മൃതദേഹം ഫെബ്രുവരി 22-ന് ഉച്ചയ്ക്ക് 3.00ന് കോട്ടയത്ത് നിന്ന് വിലാപയാത്രയായി പുറപ്പെട്ട് വൈകുന്നേരം 5.00ന് ഭവനത്തിലെത്തിക്കും. സംസ്കാരം ഫെബ്രുവരി 23 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.00ന് സി എം എസ് ആംഗ്ലിക്കൻ തൂണ്ടുവേലി സഭയുടെ കാനം ചെട്ടിയാതറയിലെ സെമിത്തെരിയിൽ.
ഭാര്യ: സാറാമ്മ ചാക്കോ (നെടുംകുന്നം ചേലക്കൊമ്പ് വെയ്ക്കുന്നേൽ കുടുംബാംഗം).


