നാടിന്റെ സാമ്പത്തിക വികസനത്തിന് ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ പങ്ക് വലുതാണെന്നും, സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് ഇത്തരം ശില്പശാലകളുടെ ലക്ഷ്യമെന്നും ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് പാലക്കാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ചങ്ങനാശ്ശേരി താലൂക്ക് വ്യവസായ ഓഫീസിലെ വിദഗ്ധർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സംരംഭം തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ, കെ-സ്വിഫ്റ്റ് (K-SWIFT) രജിസ്ട്രേഷൻ, വിവിധ സബ്സിഡി പദ്ധതികൾ, കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പകൾ എന്നിവയെക്കുറിച്ച് വിശദമായ ക്ലാസുകൾ നടന്നു. ഉദ്യോഗ് ആധാർ, ലൈസൻസുകൾ എന്നിവ സംബന്ധിച്ച സംശയങ്ങൾക്ക് ഉദ്യോഗസ്ഥർ മറുപടി നൽകി.
ചടങ്ങിൽ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ, താലൂക്ക് വ്യവസായ വികസന ഓഫീസർ തുടങ്ങിയവർ സംസാരിച്ചു. സംരംഭം തുടങ്ങാൻ താല്പര്യമുള്ള നിരവധി യുവാക്കളും സ്ത്രീകളും ശില്പശാലയിൽ പങ്കെടുത്തു.




