news updates:ക്രിസ്മസ് പുതുവത്സര ബമ്പർ- 20 കോടി രൂപ അടിച്ച, നഷ്ടപ്പെട്ട ടിക്കറ്റിന് വേണ്ടി കോടതി കയറിയിറങ്ങുകയാണ് ഇപ്പോൾ റിട്ടയേർഡ് ASI

0

 എറണാകുളം പിറവം പാഴൂർ സ്വദേശിയായ കെ കെ സജിമോനാണ് ഈ അക്കിടി പറ്റിയത്. നഷ്ടപ്പെട്ട ടിക്കറ്റിന് വേണ്ടി  കോടതി കയറിയിറങ്ങുകയാണ്  ഇപ്പോൾ റിട്ടയേർഡ് ASI കൂടിയായ സജിമോൻ.

സജിമോൻ എടുത്ത ക്രിസ്മസ് പുതുവത്സര ടിക്കറ്റിനാണ് bഇത്തവണത്തെ 20 കോടി രൂപ അടിച്ചത്. പക്ഷേ ആ ഭാഗ്യം  സജിമോന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ടു പോയിരിക്കുന്നു .

സംഭവത്തെ കുറിച്ച് സജിമോൻ പറയുന്നതിങ്ങനെ :- 

താൻ കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും വാങ്ങിയതാണ് ആ ക്രിസ്മസ് പുതുവത്സര ബമ്പർ  ടിക്കറ്റ്.. ഈ ടിക്കറ്റിൽ താൻ തന്റെ പേരും അഡ്രസ്സും ഒപ്പും എല്ലാം ഇട്ടിട്ടുണ്ട്.. എന്നിട്ട് തന്റെ വീട്ടിൽ ആന്ധ്ര സ്വദേശികളായ അയ്യപ്പഭക്തന്മാർ മറന്നു വെച്ചു പോയ ഒരു നെയ് പാത്രം ഉണ്ടായിരുന്നു  ആ നെയ് പത്രത്തിൽ നിക്ഷേപിക്കുക ആണ് ചെയ്തത്.

 പിന്നീട് ഈ നറുക്കെടുപ്പിന്റെ അന്ന് നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ താൻ ടിക്കറ്റ് നമ്പർ നോക്കിയപ്പോൾ തന്റെ ടിക്കറ്റിനാണ് ഫസ്റ്റ് പ്രൈസ് അടിച്ചത് എന്ന് മനസ്സിലാക്കുകയും (XC138455), ഈ വിവരം വീട്ടിൽ പോയി ഭാര്യയോട് പറയുകയും ടിക്കറ്റ് എടുത്തു വയ്ക്കാൻ പറയുകയും ചെയ്യുകയായിരുന്നു.  പക്ഷേ ആ ടിക്കറ്റ് വെച്ച സ്ഥലം ഞാൻ മറന്നു പോയിരുന്നു. ഒരുപാട് തിരഞ്ഞു ടിക്കറ്റ് കണ്ടെത്താൻ കഴിഞ്ഞില്ല.

 പിന്നീട് ആന്ധ്ര സ്വദേശികളുടെ നിർദ്ദേശപ്രകാരം ജനുവരി മുപ്പതാം തീയതി DTDC ഓഫീസിൽ പോയി അവർ മറന്നുവെച്ച ആ നെയ് പാത്രം കൊറിയർ ചെയ്തു...  പിന്നീട് ഫെബ്രുവരി ഒന്നാം തീയതിയാണ് എനിക്ക് ഓർമ്മവന്നത് ടിക്കറ്റ് ആ നെയ്പാത്രത്തിന് അകത്താണ് ഉള്ളതെന്ന്.. അങ്ങനെ അപ്പോൾ തന്നെ DTDC ഓഫീസുമായി ബന്ധപ്പെടുകയും  താൻ കൊറിയർ ചെയ്ത ഐറ്റം റിട്ടേൺ ചെയ്യണമെന്നും ആവശ്യപ്പെട്ടു.ഓഫീസിൽ  പോയി അതിനുള്ള കാര്യങ്ങൾ ചെയ്തു.

 പിന്നീട് ഫെബ്രുവരി നാലാം തീയതി കൊറിയറിന്റെ  സ്റ്റാറ്റസ് അറിയാനായി DTDC ഓഫീസിൽ എത്തി, സ്റ്റാറ്റസ് നോക്കിയപ്പോൾ അത് ഡെലിവറി ചെയ്തതായാണ്  കാണാൻ കഴിഞ്ഞത്.DTDC ഓഫീസിൽ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞത് അത് രണ്ട് ദിവസം അവിടെ ഹോൾഡ് ചെയ്യും അതിനുശേഷം തിരിച്ച് അയക്കും എന്നാണ്.

 അവരുടെ മറുപടിയിൽ അത്ര വിശ്വാസം ഇല്ലാതിരുന്ന ഞാൻ വീട്ടിൽ വന്നതിനുശേഷം ആന്ധ്ര സ്വദേശിയെ വിളിച്ചു.ആന്ധ്ര സ്വദേശി പറഞ്ഞത് അവർക്ക് നെയ് പാത്രം കിട്ടി എന്നും പക്ഷേ അതിനകത്ത് വേറെ ഒന്നും ഇല്ലായിരുന്നു എന്നാണ്..  ഇങ്ങനെ ആയപ്പോൾ ഞാൻ വീണ്ടും കൊറിയർ ഓഫീസിൽ എത്തി ഇതിനെക്കുറിച്ച്  ചോദിച്ചപ്പോൾ അവർ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്..

  തുടർന്ന് ഞാൻ പോലീസ് സ്റ്റേഷനിൽ എത്തി പരാതി സമർപ്പിക്കുകയും, പോലീസുകാർ DTDC യിലെ ക്യാമറ പരിശോധിക്കുകയും ചെയ്തു.. അതിൽ 4 മുക്കാൽ വരെ ആ പാത്രം അടങ്ങിയ കവർ അവിടെ ഇരിക്കുന്നതായി കണ്ടു, ബാക്കി വീഡിയോ വർക്ക് ചെയ്യാത്തതിനാൽ കാണാൻ കഴിഞ്ഞില്ല.. തുടർന്ന് അവിടെ മുഴുവൻ പരിശോധിച്ചു പക്ഷേ  ആ ടിക്കറ്റ് വെച്ച കിറ്റ് കിട്ടിയില്ല.

 തുടർന്ന് പിറ്റേദിവസം  പിറവം ജുഡീഷനൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഒരു CMP ഫയൽ ചെയ്യുകയും, അതിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡ് CC ചെയ്യുന്നതിനായിട്ട് ഉത്തരവാകുകയും, അത് സിസി ചെയ്തു കോടതിയിൽ ഹാജർ ആക്കുകയും ചെയ്തു. തുടർന്ന് ഈ ടിക്കറ്റ് കിട്ടാൻ വേണ്ടി  ഹൈക്കോടതിയിൽ ഒരു പെറ്റീഷൻ സമർപ്പിക്കുകയും, അതിന്റെ നടപടികൾ തുടർന്നു പോയിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ അഞ്ചാം തീയതി ലോട്ടറി വകുപ്പിന് മെയിൽ അയക്കുകയും,  റിട്ടേൺ കമ്പ്ലൈന്റ് കൊടുക്കുകയും ചെയ്തു.

 ഈ സമ്മാനാർഹമായ  ടിക്കറ്റിൽ എന്റെ അഡ്രസ്സും ഫോൺ നമ്പറും ഒപ്പും പേന കൊണ്ട് ഞാൻ ഇട്ടിട്ടുണ്ട്. ഈ ലോട്ടറി ആരെങ്കിലും ലോട്ടറി വകുപ്പിൽ ഹാജരാക്കി പണം വാങ്ങുന്നതിന് ഇടയാകാത്ത സാഹചര്യമുണ്ടാക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. യഥാർത്ഥ അവകാശിയായ എനിക്ക് തന്നെ അതിന്റെ സമ്മാനത്തുകളുടെ  ലഭിക്കേണ്ട നടപടി ഉണ്ടാകണമെന്നും സജിമോൻ പറയുന്നു..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !