പൊൻകുന്നം: രാജ്യത്തെ സമാനതകളില്ലാത്ത വികസനമാണ് കഴിഞ്ഞ 10 വർഷം എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയതെന്നും ഇത് കേരളത്തിന്റെ പൊതുസമൂഹം മനസ്സിലാക്കി മൂന്നാമതും ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അധികാരത്തിൽ കൊണ്ട് വരുമെന്നും കേരളത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ക്ഷേമ പദ്ധതികളും കണ്ടില്ലെന്ന് നടിക്കാൻ ആർക്കും സാധിക്കില്ല എന്നും ജോസ് കെ മാണി .എൽഡിഎഫ് മദ്യമേഖല ജാഥയ്ക്ക് പൊൻകുന്നത് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
ഇന്നലെ 12 30ന് പൊൻകുന്നത്തെത്തിയ മധ്യമേഖല ജാഥയ്ക്ക് വലിയ സ്വീകരണമാണ് നൽകിയത് ഇടതുപക്ഷ പ്രവർത്തകർ കുരിശുപള്ളി ജംഗ്ഷനിൽ നിന്നും മുത്തുക്കുടയുടെയും, വാദ്യമേളങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിൽജോസ് കെ മാണിയെ സ്വീകരണ സ്ഥലത്തേക്ക് സ്വീകരിക്കുകയായിരുന്നു. കേരള കോൺഗ്രസിന്റെ പ്രവർത്തകരിൽ വലിയ ആവേശമുളവാക്കുന്ന രീതിയിലുള്ള സ്വീകരണ പരിപാടിയാണ് ഇന്നലെ പൊൻകുന്നത് ഒരുക്കിയത്.


