എരുമേലിയിൽ വൻ കുഴൽപ്പണ വേട്ട, കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് മതിയായ രേഖകളില്ലാതെ കൊണ്ട് വന്ന അറുപത് ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തത്.
കെ. എസ് ആർ ടി സി ബസിൽ എത്തിച്ച പണമാണ് പിടികൂടിയത്. അഞ്ഞൂറ് രൂപയുടെ 121 കെട്ടും, ഇരുന്നൂറിൻ്റെ ഒരു കെട്ടുമാണ് പിടികൂടിയതെന്നുമാണ് പ്രാഥമിക വിവരം. സംഭവത്തിൽ പിടിയിലായയാൾ എരുമേലി സ്വദേശിയായ വ്യാപാരിയാണന്നാണ് സൂ ചന.ബാംഗ്ലൂരിൽ നിന്നെത്തിച്ച പണം പാലാ വഴി എരുമേലിയിൽ കൊണ്ടുവന്നതെന്നാണ് പിടിയിലായ യാൾ പോലീസിന് നൽകിയിരിക്കുന്ന വിവരം.രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഡാൻസാഫ് ടീമിൻ്റെ പരിശോധന. എരുമേലി S.H.O E.D Biju വിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘമാണ് രഹസ്യ വിവരത്തെത്തുടർന്ന് പിടിച്ചെടുത്തത്




