പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിൽ ഉത്സവം 18 മുതൽ 23 വരെ നടത്തുമെന്ന് ദേവസ്വംഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 18-ന് രാവിലെ എട്ടിന് നാരായണീയപാരായണം, ഒൻപതിന് കളഭാഭിഷേകം, 4.30-ന് വടക്കുംഭാഗം 679-ാം നമ്പർ എൻ.എസ്.എസ്.കരയോഗത്തിൽ നിന്ന് കൊടിക്കൂറ എഴുന്നള്ളത്ത്, 5.30-ന് കൊടിയേറ്റ്, തന്ത്രി കുരുപ്പക്കാട്ട് ഇല്ലം നാരായണൻനമ്പൂതിരിയും മേൽശാന്തി കുന്നപ്പള്ളി ഇല്ലം നാരായണൻനമ്പൂതിരിയും കാർമികത്വം വഹിക്കും. ഏഴിന് എൻ.എസ്.എസ്.യൂണിയൻപ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ തിരുവരങ്ങ് ഉദ്ഘാടനം ചെയ്യും. കർഷകപുരസ്‌കാരം നേടിയ വി.ജി.സുകുമാരപ്പണിക്കർ ദർശന, ജലജ രവീന്ദ്രൻ ചക്കംപറമ്പിൽ, മിനി ജവഹർ മുളയന്നൂർ എന്നിവരെ അനുമോദിക്കും. 7.30-ന് തിരുവാതിര, എട്ടിന് സുമേഷ് അയിരൂർ നയിക്കുന്ന ഭക്തിഗാനമേള.
19-ന് എട്ടിന് ശ്രീബലി, 12.30-ന് ഉത്സവബലിദർശനം, 4.30-ന് കാഴ്ചശ്രീബലി, ഏഴിന് ജിൻസ് ഗോപിനാഥ് നയിക്കുന്ന ഭക്തിഗാനാമൃതവും വയലിൻഫ്യൂഷനും. 20-ന് 7.30-ന് ശ്രീബലി, 12.30-ന് ഉത്സവബലിദർശനം, 4.30-ന് കാഴ്ചശ്രീബലി, ഏഴിന് ഗംഗാതരംഗം-ഗംഗാ ശശിധരന്റെ വയലിൻ ഫ്യൂഷൻ. 21-ന് എട്ടിന് ശ്രീബലി, 11-ന് പൊൻകുന്നം ഷാജിരാജിന്റെ കരോക്കെ ഭക്തിഗാനോത്സവം, 12.30-ന് ഉത്സവബലിദർശനം, രണ്ടിന് പുതിയകാവ് നാട്യമണ്ഡലം കഥകളി വിദ്യാലയത്തിന്റെ മേജർസെറ്റ് കഥകളി കിരാതം, 4.30-ന് കാഴ്ചശ്രീബലി, ഏഴിന് സംഗീത് വിജയന്റെ സംഗീതസദസ്.
22-ന് എട്ടിന് ശ്രീബലി, 11-ന് തിരുവാതിര, ഒന്നിന് ഉത്സവബലിദർശനം, മഹാപ്രസാദമൂട്ട്, രണ്ടിന് ഭക്തജനസംഗമവും സ്‌തോത്രനാമാവലി ജപവും, നാലിന് കാഴ്ചശ്രീബലി, പെരുവനം പ്രകാശൻമാരാരുടെ മേജർസെറ്റ് പഞ്ചാരിമേളം, എട്ടിന് അക്ഷരജ്വാല കമ്യൂണിക്കേഷന്റെ നാടകം വാർത്ത.
23-ന് കുംഭഭരണി ഉത്സവവും ആറാട്ടും. 6.45-ന് പുതുക്കലനിവേദ്യം, ഏഴിന് ശ്രീബലി, 10-ന് ഭജനാമൃതം, 11-ന് കുംഭകുടനൃത്തം, രണ്ടിന് ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ ആറാട്ടുകടവിലേക്ക് മൂലകുന്ന് വഴി ആറാട്ട് എഴുന്നള്ളത്ത്, 4.30-ന് നാദസ്വരക്കച്ചേരി, 6.30-ന് വീരനാട്യം, ഏഴിന് ഉണർത്ത് നാടൻപാട്ടും കലാരൂപങ്ങളും, 10-ന് നൃത്തനാടകം കാലഭൈരവി. വൈകീട്ട് ആറിനാണ് ചിറക്കടവിൽ ആറാട്ട്, ഏഴിന് തിരിച്ചെഴുന്നള്ളത്ത്, വടക്കുംഭാഗം മഹാദേവ വേലകളിസംഘത്തിന്റെ വേലകളി, മറ്റത്തിൽപ്പടി, പുളിമൂട്, പാറക്കടവ്, മഞ്ഞപ്പള്ളിക്കുന്ന്, കരയോഗംപടി എന്നിവിടങ്ങളിൽ എതിരേൽപ്പും ദീപക്കാഴ്ചയും നടത്തും. പുലർച്ചെ ഒന്നിന് പൊൻകുന്നം ടൗണിൽ എതിരേൽപ്പ്.
പത്രസമ്മേളനത്തിൽ എൻ.എസ്.എസ്.യൂണിയൻപ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ, യൂണിയൻസെക്രട്ടറി പ്രവീൺ ആർ.നായർ, വൈസ്പ്രസിഡന്റ് കെ.പി.മുകുന്ദൻ, ദേവസ്വംപ്രസിഡന്റ് പി.കെ.ബാബുക്കുട്ടൻനായർ, സെക്രട്ടറി വി.ആർ.രാധാകൃഷ്ണകൈമൾ എന്നിവർ പങ്കെടുത്തു.


