ഇളംകുളം ക്ഷേത്രത്തിന് സമീപം ദേശീയ പെർമിറ്റ് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞെങ്കിലും വൻ ദുരന്തം ഒഴിവായി. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഇടിയുടെ ആഘാതത്തിൽ റോഡിൽ മറിഞ്ഞ ഓട്ടോയ്ക്ക് കേടുപാടുകൾ സംഭവിച്ചു. അപകടത്തിന് പിന്നാലെ ലോറി നിർത്താതെ ഓടിച്ചുപോയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ponkunnam news updates: ഇളംകുളം അമ്പലത്തിന് സമീപം അപകടം: ലോറിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു
2/05/2026
0
Tags


