പൊൻകുന്നം: കാഞ്ഞിരപ്പള്ളി നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാര പദ്ധതികൾ കൈയിലുണ്ടന്ന് കാഞ്ഞിരപ്പള്ളി എൻഡിഎ സ്ഥാനാർഥിയും, കേന്ദ്ര സഹമന്ത്രിയുമായ അഡ്വ. ജോർജ് കുര്യൻ പറഞ്ഞു.
വികസിത് ഭാരത്തിനൊപ്പം സമഗ്ര വികസിത കാഞ്ഞിരപ്പള്ളിയാണ് പ്രധാന ലക്ഷ്യമെന്നും , കാഞ്ഞിരപ്പള്ളി നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാര പദ്ധതികൾ കൈയിലുണ്ട് എന്നും അദ്ദേഹം പറഞ്ഞു .തിങ്കളാഴ്ച മണിമല, വെള്ളാവൂർ പഞ്ചയത്ത് കളിൽ പര്യടനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തിന് വേണ്ടി ജനങ്ങൾ ആഗ്രഹിക്കുന്നു. റോഡ്, കുടിവെള്ളം, പാലം, ബൈപാസ്, അങ്ങനെ അടിസ്ഥാന വികസന രംഗങ്ങളിലെല്ലാം മണ്ഡലത്തിൽ പ്രശ്നങ്ങളുണ്ട്. അത് കൊണ്ട് പ്രധാനമന്ത്രിയുടെ വികസിത ഭാരതം എന്ന ആശയം മുന്നിൽ കണ്ട് കൊണ്ട് എവരും തനിക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നദ്ദേഹം അഭ്യർത്ഥിച്ചു.
രാവിലെ വാഴൂരിൽ പ്രഭാത സവാരിക്ക് ശേഷമായിരുന്നു പര്യടനം ആരംഭിച്ചത്. വൈകുന്നേരം വെള്ളാവൂരിൽ ശക്തികേന്ദ്ര മീറ്റിംഗിലും സ്ഥാനാർത്ഥി പങ്കെടുത്തു.



