വാഴൂർ: മേജർ കൊടുങ്ങൂർ ദേവീക്ഷേത്ര തിരുവുത്സവം മാർച്ച് 22ന് കൊടിയേറി, മാർച്ച് 31ന് തിരു ആറാട്ടിനു ശേഷം കൊടിയിറങ്ങും .
തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലും, മേൽശാന്തി പാമ്പാടി ഇടയ്ക്കാട്ട് ഇല്ലത്ത് അനില്‍ നമ്പൂതിരിയുടെ സഹകാർമികത്വത്തിലും ക്ഷേത്ര ചടങ്ങുകൾ നടക്കും.
ക്ഷേത്ര ആചാര അനുഷ്ഠാനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് വിശേഷാൽ പൂജകളും, ഉത്സവ ബലികളും, ക്ഷേത്ര കലകളായ ഓട്ടൻതുള്ളൽ, പാഠകം, ചാക്യാർകൂത്ത്, കഥകളി എന്നിവയോടൊപ്പം മറ്റ് കലാപരിപാടികളും 10 ദിവസവും തിരുവരങ്ങിൽ അരങ്ങേറും.
കണ്ണൻ ജി നാഥ് കലാകാരനും സംഘവും അവതരിപ്പിക്കുന്ന സംഗീത സദസ്സ്, പ്രശസ്ത സിനിമ സീരിയൽ താരം അമ്പിളി ദേവി നയിക്കുന്ന നൃത്ത സന്ധ്യ,
=============================== 🌐 വാഴൂർ പ്രാദേശിക വാർത്തകൾ |🔵 ജില്ലാ വാർത്തകൾ | 🟢പ്രധാന വാർത്തകൾ | 🟡പൊതു ഇടം |🔴 ദിവസേനയുള്ള ലോട്ടറി ഫലങ്ങൾ |🟠 അറിയിപ്പുകൾ | ⚫ചരമം തുടങ്ങിയവ വിരൽത്തുമ്പിൽ...🎯വായന വാഴൂരിനൊടൊപ്പം♥️ ===============================
സോപാന വാനമ്പാടി ഞരളത്ത് രാമപൊതുവാൾ പുരസ്കാര ജേതാവ് കുമാരി ആശ സുരേഷ് അവതരിപ്പിക്കുന്ന സോപാനസംഗീതം,
ശ്രീ മൂകാംബിക ഭജൻസ് അവതരിപ്പിക്കുന്ന ഭജൻസ്, കൊച്ചിൻ കൈരളിയുടെ ഗാനമേള, മേജർ സെറ്റ് പഞ്ചവാദ്യം, തുടങ്ങി പത്താം ഉത്സവ ദിവസo ഗോപുരം ജംഗ്ഷനിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുങ്ങൂർ യൂണിറ്റ് വഴിപാടായി സമർപ്പിക്കുന്ന സൂപ്പർ ഹിറ്റ് ഗാനമേള തുടങ്ങിയവയും ഉത്സവത്തോടനുബന്ധിച്ച് നടക്കും. പത്രസമ്മേളനത്തിൽ ഉപദേശക സമിതി പ്രസിഡൻറ് അഡ്വ. എസ് എം സേതുരാജ് വൻമറ്റത്തിൽ, സെക്രട്ടറി കെ വി ശിവപ്രസാദ് തെങ്ങനാകുഴിയിൽ,കമ്മറ്റി അംഗങ്ങളായ പി വി വേണുഗോപാൽ താമരശ്ശേരിയിൽ എ പി ഉണ്ണികൃഷ്ണൻ കർത്താ സരോവരം തുടങ്ങിയവർ പങ്കെടുത്തു.





