ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ(92) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മരണവാർത്ത സ്ഥിരീകരിച്ചുകൊണ്ട് മകൻ ആനന്ദ് ഭോസ്‌ലെയാണ് ഇക്കാര്യം അറിയിച്ചത്.
അന്ത്യകർമങ്ങൾ നാളെ വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കും.12,000ത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. രണ്ട് തവണ ദേശീയ പുരസ്കാരം ലഭിച്ചു. 2000-ത്തിൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചു.




