രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും താൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അറിയിച്ചു.
നിയമനിർമ്മാണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് പ്രധാനമന്ത്രി പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായി വിമർശിച്ചു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, എസ്പി തുടങ്ങിയ പാർട്ടികളുടെ സ്വാർത്ഥ രാഷ്ട്രീയം കാരണമാണ് ബിൽ പരാജയപ്പെട്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനതാൽപ്പര്യത്തേക്കാൾ രാഷ്ട്രീയത്തിനാണ് പ്രതിപക്ഷ പാർട്ടികൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷ പാർട്ടികളുടെ ഇടുങ്ങിയതും സ്വാർത്ഥത നിറഞ്ഞതുമായ രാഷ്ട്രീയം കാരണം നമ്മുടെ രാജ്യത്തെ അമ്മമാരും സഹോദരിമാരും അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബിൽ പരാജയപ്പെട്ടപ്പോൾ ചില പ്രതിപക്ഷ ഗ്രൂപ്പുകൾ അത് ആഘോഷിച്ചുവെന്നും, ബിൽ തള്ളപ്പെട്ടപ്പോൾ ഈ കുടുംബവാഴ്ചാ പാർട്ടികൾ കൈയ്യടിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.



