കൊച്ചിയിൽ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ച ഫിലിം ഫെസ്റ്റിവലിന്റെ സമാപന സമ്മേളനത്തിൽ പ്രശസ്ത സംവിധായകനും, ഫിലിം ഫെസ്റ്റിവൽ ജൂറി ചെയർമാനുമായ കമൽ പ്രശസ്തിപത്രവും, ശില്പവും, പതിനയ്യായിരം രൂപ കാഷ് അവർഡുമുൾപ്പെടുന്ന പുരസ്കാരം സമ്മാനിച്ചു.
എൽ കെ ഫൗണ്ടേഷൻ സ്ഥാപകൻ രാജേഷ് പുത്തൻപുരയിൽ, സംവിധായകരായ ടി വി ചന്ദ്രൻ, സണ്ണി ജോസഫ്, ബോളിവുഡ് നടനും, സംവിധായകനുമായ രജിത് കപുർ, നിർമ്മാതാവയ സോഹിൻ റോയ്, മണിപ്പൂരി സംവിധായകൻ ഹൗബം പബൻ കുമാർ, നടൻ വിനീത് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
റൊമേനിയൻ ഷോട്ട് ഫിലിം ഫെസ്റ്റിവൽ അനിമ ഫന്റാസിയ, മുംബൈ ഫസ്റ്റ് ഫിലിം ഫെസ്റ്റിവൽ, ഫ്ളെയിം ഫസ്റ്റ് കട്ട് ടേക്ക് 12, എസ് ജെ സി സി അനിമേഷൻ ഫിലിം ഫെസ്റ്റിവൽ, ടെൻ ഷോർട്ട് ഫ്ളെയിംസ് എന്നിങ്ങനെ നിരവധി ദേശീയ, അന്തർദേശീയ ചലചിത്രോൽസവങ്ങളിൽ വിവിധ പുരസ്കാരങ്ങൾ നേടിയ അനിമേഷൻ ചിത്രമായ “ പേപ്പർ വിങ്ങ്സ്” ജാപ്പനീസ് ഭാഷയിലാണ് നിർമ്മിച്ചിരിക്കുന്നത്. ജാപ്പനീസ് വോയ്സ് ആക്ട്രസ് മിക സസാക്കി,
കോട്ടയം വാഴൂർ കേന്ദ്രീയവിദ്യാലയത്തിലെ ഒമ്പതാം ക്ളാസ് വിദ്യാർത്ഥിനി അദ്രിനന്ദിനി എന്നിവർ പ്രധാനകഥാപാത്രങ്ങൾക്ക് ശബ്ദം നല്കി കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഓഡിയോ വിഭാഗം വിദ്യാർത്ഥി വൈഷ്ണവ് തങ്കപ്പൻ ശബ്ദ മിശ്രണം നടത്തിയ, ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അനിമേഷൻ എന്നിവ പൂർണ്ണമായും ആദിത്യനാരായണനാണ് ചിട്ടപ്പെടുത്തിയത്. അനിമേഷൻ വിഭാഗത്തിലെ നാനൂറോളം ഹ്രസ്വചിത്രങ്ങളോട് മാറ്റുരച്ചാണ് “പേപ്പർ വിങ്ങ്സ്” രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.




