കടുത്ത ചൂടില്‍ വലയുന്ന രാജ്യത്തിന് ആശ്വാസമായി ഇത്തവണ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തുമെന്ന് പ്രവചനം. യൂറോപ്യന്‍ സെന്റര്‍ ഫോര്‍ മീഡിയം- റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റിന്റെ നിഗമനമനുസരിച്ച് മെയ് അവസാനത്തോടെ തന്നെ ദക്ഷിണേന്ത്യയില്‍ മഴയെത്തും. നിലവില്‍ ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും താപനില 43-44 ഡിഗ്രി സെല്‍ഷ്യസില്‍ നില്‍ക്കെയാണ് ആശ്വാസകരമായ ഈ വാര്‍ത്ത വന്നിരിക്കുന്നത്.
മെയ് 25 മുതല്‍ ജൂണ്‍ 1 വരെയുള്ള കാലയലവില്‍ കേരളത്തിലും തമിഴ്നാടിന്റെ തെക്കന്‍ ജില്ലകളിലും സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കും. അന്തരീക്ഷ സാഹചര്യങ്ങളില്‍ മാറ്റം സംഭവിച്ചില്ലെങ്കില്‍ മെയ് 25 ഓടെ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പ്രവചിക്കുന്നത്.
%20(2).jpg)


