ഈ കുഞ്ഞുമാലാഖയുടെ ഓർമ്മ നിലനിർത്തുന്നതിനും അവയവദാനത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതിനുമായി സപ്ലൈകോ 'ആലിൻ' നോട്ടുബുക്കുകളുടെ പ്രകാശനം നാളെ എറണാകുളം ഗസ്റ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവ്വഹിക്കും.എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിലെ വിദ്യാർത്ഥികളാണ് നോട്ടുബുക്കുകളുടെ കവർ ഡിസൈനിങ് പൂർത്തീകരിച്ചിട്ടുള്ളത്.ആലിൻ ഷെറിൻ എബ്രഹാമിന്റെ മാതാപിതാക്കളെയും നോട്ട് ബുക്ക് പ്രകാശന ചടങ്ങിൽ ആദരിക്കും



