വാഴൂർ: കെ കെ റോഡിൽ പതിനേഴാംമൈൽ കവലയിൽ വാഹനാപകടം. കോട്ടയം ഭാഗത്തുനിന്ന് വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് പതിനേഴാം മൈലിൽ ഇന്ന് ആരംഭിച്ച ദേവൂസ് കളക്ഷൻസ് എന്ന സ്ഥാപനത്തിന്റെ മതിൽ ഇടിച്ചു തകർത്ത് സമീപത്തെ ഹോട്ടലിന്റെ മുൻവശവും തകർത്ത് നിന്നു.
പതിനേഴാം മൈലിൽ അരീയ്ക്കൽ താഴെ വീട്ടിൽ രതീഷ് ചന്ദ്രന് പരിക്കേറ്റു.രതീഷ് ചന്ദ്രനെ വാഹനത്തിന്റെ അടിയിൽ നിന്നുമാണ് എടുത്തത്.
കൂടാതെ അവിടെ നിന്നിരുന്ന ആറു പേർക്ക് പരിക്കേറ്റു. വിശദ പരിശോധനയ്ക്കായി കാരിത്താസ് ഹോസ്പിറ്റലിലേക്ക് രതീഷ് ചന്ദ്രനെ കൊണ്ടുപോയി. മൂന്നോളം ബൈക്കുകൾ പൂർണ്ണമായും നാമാവശേഷമായി .
മുണ്ടക്കയം ഭാഗത്തേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത് .കാളകെട്ടി സ്വദേശി സെബിന്റെ വാഹനമാണ് അപകടത്തിനിടയാക്കിയത്. ഡ്രൈവർ ഉൾപ്പെടെ കാറിന്റെ ഉള്ളില്‍ ഉണ്ടായിരുന്നവർക്ക് നിസ്സാര പരുക്കുകളേറ്റു. ദേവൂസ് കളക്ഷൻസ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടന ദിവസം ആയതിനാൽ നിരവധി ആളുകളാണ് ഉണ്ടായിരുന്നത്.അപകടം ഉച്ചയോടു കൂടിയായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. അപകട സാധ്യത മേഖലയായി പതിനേഴാം മൈൽ മാറിയിരിക്കുകയാണ് .




