...ധവളപത്രം പുറത്തുവിട്ടു.
കൂടുതൽ അറിയുക
കടം 5 ലക്ഷം കോടി കടന്നു
കേരളത്തിന്റെ...
2025-ൽ മാത്രം 262 ദിവസം 'വേയ്‌സ് ആൻഡ് മീൻസ് അഡ്വാൻസി'നെയും 84 ദിവസം 'ഓവർ ഡ്രാഫ്റ്റി'നെയും ആശ്രയിക്കേണ്ടി വന്നത് ഖജനാവിന്റെ ദയനീയാവസ്ഥയെയാണ് കാണിക്കുന്നതെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ ചെലവുകളിലേക്കാണ് പോകുന്നത്. ഇത് വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ/ഡി.ആർ കുടിശ്ശികയിനത്തിൽ മാത്രം 48,733 കോടിയുടെ അധികബാധ്യതയാണുള്ളത്.
കിഫ്ബി: 21,000 കോടി കടം + 35,000 കോടി കൂടി വേണം.ബജറ്റിന് പുറത്തുള്ള വായ്പകൾക്കായി രൂപീകരിച്ച കിഫ്ബി സമാന്തര ഭരണകൂടമായാണ് പ്രവർത്തിച്ചതെന്ന് ധവളപത്രത്തിൽ രൂക്ഷ വിമർശനം.
കിഫ്ബി എടുത്ത 21,000 കോടിയുടെ വായ്പ സംസ്ഥാനത്തിന് ബാധ്യതയാണ്.അംഗീകരിച്ച പദ്ധതികൾ പൂർത്തിയാക്കാൻ 35,000 കോടി രൂപ കൂടി ഇനിയും ആവശ്യമാണ്.കിഫ്ബി പദ്ധതികളുടെ 20 ശതമാനവും കണ്ണൂരിലാണ്. ആകെ പദ്ധതികളുടെ പകുതിയോളം 3 ജില്ലകളിൽ മാത്രം.
പൊതുമേഖല: 78,851 കോടി നഷ്ടം.KSRTC, വാട്ടർ അതോറിറ്റി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ നഷ്ടം 78,851 കോടിയാണ്.
ധവളപത്രത്തിലെ പ്രധാന ശുപാർശകൾ: ബെവ്കോ-സപ്ലൈകോ ലയനം: ലാഭകരമായ ബിവറേജസ് കോർപ്പറേഷനെ നഷ്ടത്തിലുള്ള സപ്ലൈകോയുമായി ലയിപ്പിക്കണം.
പൊതുമേഖല അടച്ചുപൂട്ടൽ: തുടർച്ചയായി നഷ്ടം വരുത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനോ സ്വകാര്യവത്കരിക്കാനോ തയ്യാറാകണം.
വിരമിക്കൽ പ്രായം കൂട്ടണം: ശമ്പള-പെൻഷൻ ബാധ്യതകൾ കുറയ്ക്കാൻ വിരമിക്കൽ പ്രായം ഉയർത്തണം.
ശമ്പള കമ്മീഷൻ 10 വർഷത്തിൽ ഒരിക്കൽ: 10 വർഷത്തിലൊരിക്കൽ മാത്രം ശമ്പളക്കമ്മീഷനെ നിയമിക്കുന്ന കാര്യം പരിഗണിക്കണം.
...ധവളപത്രം പുറത്തുവിട്ടു. കൂടുതൽ അറിയുക കടം 5 ലക്ഷം കോടി കടന്നു
കേരളത്തിന്റെ...
സ്വകാര്യ നിക്ഷേപം: വിദ്യാഭ്യാസ-ഐടി-ടൂറിസം രംഗങ്ങളിൽ സ്വകാര്യ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കണം.
കേന്ദ്ര വിഹിതത്തിൽ വന്ന കുറവും ജിഎസ്ടി നഷ്ടപരിഹാരം അവസാനിച്ചതും ഖജനാവിന് വലിയ ആഘാതമായെന്നും റിപ്പോർട്ടിൽ പറയുന്നു.




