തിരുവനന്തപുരം: വാഹനങ്ങളിലെ ചെറിയ മോഡിഫിക്കേഷനുകൾക്ക് ഇനി RTO-യുടെ അനുമതി വേണ്ട. സ്റ്റിക്കറുകൾ, അലങ്കാര ലൈറ്റുകൾ, അധിക സ്പീക്കറുകൾ ഉൾപ്പെടെ 18 തരത്തിലുള്ള മാറ്റങ്ങൾക്ക് പ്രത്യേക അനുമതി വേണ്ട എന്ന് ഗതാഗത കമ്മിഷണറുടെ റിപ്പോർട്ട്.
...പുതിയ ശുപാർശ.
വാഹന വാർത്തകൾ
ഇനി ഇവയൊക്കെ ഫ്രീയായി ചെയ്യാം ✅
1. സ്റ്റിക്കറുകൾ: ...
ഇനി ഇവയൊക്കെ ഫ്രീയായി ചെയ്യാം ✅
വാഹനപ്രേമികൾ ഏറെ നാളായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ശുപാർശ. അനുമതിയില്ലാതെ ചെയ്യാവുന്നവ:
സ്റ്റിക്കറുകൾ: വാഹനത്തിന്റെ പുറത്ത് ഇഷ്ടമുള്ള സ്റ്റിക്കർ പതിക്കാം. പക്ഷെ പൊതുമര്യാദയ്ക്ക് വിരുദ്ധമായ ചിത്രങ്ങളോ തെറിയോ പാടില്ല.
അലങ്കാര ലൈറ്റുകൾ: വാഹനത്തിനുള്ളിൽ വിവിധ നിറങ്ങളിലുള്ള ലൈറ്റുകൾ ആവാം.
സൺഫിലിം: 50% വരെ കാഴ്ച മറയ്ക്കുന്ന സൺഫിലിമുകൾ അനുവദിക്കും.
ഇന്റീരിയർ: സീറ്റ് കവർ, ഫ്ലോർ മാറ്റ്, സ്റ്റിയറിംഗ് കവർ
ഗാഡ്ജെറ്റ്സ്: ഡാഷ് ക്യാം, റിവേഴ്സ് ക്യാമറ, പാർക്കിംഗ് സെൻസർ, GPS ട്രാക്കർമറ്റുള്ളവ: റൂഫ് കാരിയർ, അധിക സ്പീക്കറുകൾ
ഇവയ്ക്ക് ഇപ്പോഴും RTO അനുമതി വേണം ❌
വാഹനത്തിന്റെ നിറം മാറ്റുക,എൻജിൻ മാറ്റംബോഡിയുടെ രൂപഘടന മാറ്റുക, - വെട്ടിയൊട്ടിക്കൽഇന്ധനം മാറ്റുക - പെട്രോൾ → CNG/ഇലക്ട്രിക്ഇവയ്ക്ക് നിശ്ചിത ഫീസ് അടച്ച് RC ബുക്കിൽ രേഖപ്പെടുത്തിയ ശേഷമേ ചെയ്യാൻ പറ്റൂ.
തിരഞ്ഞെടുപ്പ് കാലത്ത് ഉയർന്ന ചർച്ചകൾക്ക് പിന്നാലെയാണ് ഈ നീക്കം. പക്ഷെ റിപ്പോർട്ടിലെ പല നിർദേശങ്ങളും നിലവിൽ തന്നെ അനുവദനീയമായവയാണ്. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ നിയന്ത്രണങ്ങൾ കാരണം വലിയ രൂപമാറ്റങ്ങൾക്ക് ഇളവ് നൽകുക എളുപ്പമല്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.ഗതാഗത കമ്മിഷണറുടെ റിപ്പോർട്ട് സർക്കാർ പരിശോധിച്ചുവരികയാണ്. മുഖ്യമന്ത്രി വി.ഡി സതീശന്റെയും ഗതാഗത മന്ത്രിയുടെയും നേതൃത്വത്തിലാണ് അന്തിമ തീരുമാനം.
ശ്രദ്ധിക്കുക: "അന്തിമ തീരുമാനം ആയിട്ടില്ല"
വാഴൂരിലെ വാഹനപ്രേമികൾ ശ്രദ്ധിക്കുക: അന്തിമ ഉത്തരവ് വരുന്നത് വരെ വലിയ മോഡിഫിക്കേഷൻ ചെയ്യരുത്. പിഴ കിട്ടും.

.jpeg)


