...പ്രതിസന്ധി ഉണ്ടാകുമെന്നും റിപ്പോർട്ട്.
കൂടുതൽ കേരള വാർത്തകൾ
80 കോടി അധിക ബാധ്യത
പദ്ധതി...
ഫാസ്റ്റ് പാസഞ്ചർ മുതലുള്ള ഉയർന്ന ശ്രേണിയിലുള്ള ബസുകളിൽ സൗജന്യ യാത്ര നടപ്പിലാക്കുന്നത് അപ്രായോഗികമാണെന്ന് കെഎസ്ആർടിസി വിദഗ്ധ സമിതി വിലയിരുത്തി. റിസർവേഷൻ സൗകര്യമുള്ള ബസുകളിൽ സൗജന്യം കൊടുത്താൽ സർവീസ് രംഗത്ത് വലിയ പ്രതിസന്ധി ഉണ്ടാകുമെന്നും റിപ്പോർട്ട്.
കോവിഡിന് മുൻപ് പ്രതിദിനം 35 ലക്ഷം പേർ യാത്ര ചെയ്തിരുന്ന കെഎസ്ആർടിസിയിൽ നിലവിൽ അത് 20-25 ലക്ഷമായി കുറഞ്ഞു. സൗജന്യ യാത്ര വരുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുമെന്ന് കെഎസ്ആർടിസി പ്രതീക്ഷിക്കുന്നു. പദ്ധതി നടപ്പിലാകുമ്പോൾ ശമ്പളത്തിനും പെൻഷനുമായി സർക്കാർ നൽകുന്ന 80 കോടി രൂപയ്ക്ക് പുറമെ, അത്രയും തുക കൂടി സർക്കാർ വഹിക്കേണ്ടി വരും. 5.07 ലക്ഷം കോടി കടമുള്ള സംസ്ഥാനത്തിന് ഇത് വലിയ ഭാരമാകും.
എന്തുകൊണ്ട് ഓർഡിനറി മാത്രം? നഷ്ടം കുറയ്ക്കാൻ: ഫാസ്റ്റ് ബസുകൾ ലാഭത്തിൽ ഓടുന്നതാണ്. അതിൽ സൗജന്യം വന്നാൽ മുഴുവൻ നഷ്ടമാകും.റിസർവേഷൻ പ്രശ്നം: സൗജന്യ യാത്രക്കാർക്ക് സീറ്റ് റിസർവ് ചെയ്യാൻ പറ്റില്ല. തിരക്കാകും.ദുരുപയോഗം തടയാൻ: ദീർഘദൂര ഫാസ്റ്റിൽ സൗജന്യം വന്നാൽ അനാവശ്യ യാത്രകൾ കൂടും.




