തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗല്ല രോഗബാധ വ്യാപിക്കുന്നു. തിരുവനന്തപുരം ജില്ലയിലും ഷിഗല്ല സ്ഥിരീകരിച്ചു. മൂന്ന് കുട്ടികൾക്കാണ് രോഗം ബാധിച്ചത്.തോന്നക്കൽ, പുത്തൻതോപ്പ്, ചാക്ക എന്നിവിടങ്ങളിലുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
മറ്റ് ജില്ലകളിലും രോഗബാധ
വയനാടിനും കൊല്ലത്തിനും പുറമെയാണ് തിരുവനന്തപുരത്തും രോഗം റിപ്പോർട്ട് ചെയ്തത്.
വയനാട്: കോളിയടി മാർ ബസേലിയോസ് സ്കൂളിൽ ഒരു കുട്ടിക്ക് കൂടി ഇന്ന് ഷിഗല്ല സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗം ബാധിച്ച കുട്ടികളുടെ എണ്ണം ഒൻപതായി. ഏഴ് സാംപിളുകളുടെ പരിശോധനാ ഫലം കൂടി വരാനുണ്ട്.
കൊല്ലം: പരവൂർ പാലത്തറ മേഖലയിലെ 2 വിദ്യാർഥികൾക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
രോഗവ്യാപനം തടയാനും രോഗപകർച്ചയുടെ ഉറവിടം കണ്ടെത്താനും ആരോഗ്യ വകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജലസ്രോതസ്സുകൾ ശുദ്ധീകരിക്കാനും ബോധവൽക്കരണം ശക്തമാക്കാനും നിർദ്ദേശം നൽകി. ഷിഗല്ല ലക്ഷണങ്ങൾ:
വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, മലത്തിൽ രക്തം. കുട്ടികളിൽ പെട്ടെന്ന് നിർജലീകരണം ഉണ്ടാകാം.
.jpg)



