ബെയ്ജിംഗ്: ചൈനയെ നടുക്കിക്കൊണ്ട് തെക്കൻ തീരപ്രദേശങ്ങളിൽ അതിശക്തമായ 'നൗൾ' ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. ഗുവാങ്‌ഡോങ് പ്രവിശ്യയിലെ ഹുയിഷൗ നഗരത്തിലാണ് കാറ്റ് പ്രധാനമായും തീരം തൊട്ടത്. കണ്ടുനിന്നവർ വിറച്ചുപോകുന്ന കാഴ്ചയായിരുന്നു ഇത്.
മണിക്കൂറിൽ ഏകദേശം 162 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റും കനത്ത മഴയും പ്രദേശത്ത് വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് വിതച്ചത്. ദുരന്ത സാധ്യത മുൻനിർത്തി ഗുവാങ്‌ഡോങ് പ്രവിശ്യയിൽ മാത്രം ഏഴര ലക്ഷത്തോളം ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചത്.
സുരക്ഷയുടെ ഭാഗമായി നിരവധി നഗരങ്ങളിൽ വിമാന-ട്രെയിൻ സർവീസുകളും സ്കൂൾ-വ്യവസായ പ്രവർത്തനങ്ങളും പൂർണ്ണമായും നിർത്തിവച്ചു. രാജ്യത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.


