അർജന്റീന ഫുട്ബോൾ ടീമിനെയും ലയണൽ മെസ്സിയെയും കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടന്ന കോടികളുടെ തട്ടിപ്പിൽ നിർണായക നീക്കം. പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു. എഡിജിപി പി. വിജയനാണ് അന്വേഷണ ചുമതല. രണ്ട് എസ്പിമാർ ഉൾപ്പെടെ ക്രൈംബ്രാഞ്ച്, വിജിലൻസ്, ലോക്കൽ പൊലീസ് ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ തട്ടിപ്പിൽ അഴിമതി നിരോധന നിയമപ്രകാരം (Prevention of Corruption Act) കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചതായാണ് വിവരം. ഇതോടെ കേസ് കൂടുതൽ ഗൗരവകരമാകും. മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ വിദേശ യാത്ര, സ്പോൺസറെ തിരഞ്ഞെടുത്തതിലെ ക്രമക്കേട്, സ്റ്റുഡിയോ ചട്ടങ്ങൾ ലംഘിച്ച് കരാർ കൈമാറിയതടക്കമുള്ള കാര്യങ്ങളും അന്വേഷണ പരിധിയിൽ വരും.
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി നടത്തിയ ഇടപാടുകളിലെ സാമ്പത്തിക ക്രമക്കേടുകളും വിശദമായി പരിശോധിക്കും. സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന ആരോപണത്തിലാണ് വിജിലൻസ് അന്വേഷണവും ശക്തമാകുന്നത്.
Vazhoor24x7 News Desk


