കോട്ടയം: ചങ്ങനാശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
ചങ്ങനാശേരി എസ്.ബി കോളേജിന് സമീപം കരിങ്ങട വീട്ടിൽ സാജു (64), ഭാര്യ സുജ (59), മകൻ സവിൻ (34) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരണകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക നിഗമനത്തിൽ സാമ്പത്തികപരമായ ബുദ്ധിമുട്ടുകൾ ആണ് കുടുംബത്തെ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചത് എന്ന് സംശയിക്കുന്നു.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ട നടപടികൾക്കായി ചങ്ങനാശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഏത് പ്രതിസന്ധിയിലും നിങ്ങൾ ഒറ്റയ്ക്കല്ല. ദയവായി സഹായം തേടുക.
DISHA - 1056 | Kiran Helpline - 1800-599-0019
നിങ്ങളുടെ ഒരു കോൾ ഒരു ജീവൻ രക്ഷിച്ചേക്കാം.


