മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യ എംപിമാർ പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കു നടത്തിയ മാർച്ച് ആകാശവാണി ഭവന് മുന്നിൽ പൊലീസ് തടഞ്ഞു.
സേവ് ഡെമോക്രസി ബാനർ ഉയർത്തിയാണ് എംപിമാരുടെ പ്രതിഷേധം. ബാരിക്കേഡിന് മുകളിൽ കയറി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദേശീയ പതാക വീശി. ഗ്യാനേഷ് കുമാർ രാജിവയ്ക്കുംവരെ സമരമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ പ്രഖ്യാപനം.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖർഗെ, കെ സി വേണുഗോപാൽ തുടങ്ങിയവരും മാർച്ചിൽ പങ്കെടുത്തു. ബിജു ജനതാദളും അഖിലേഷ് യാദവും മാർച്ചിൽ പങ്കെടുത്തു.


