പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 25 സേവനസമർപ്പിത വർഷങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സേവാ സങ്കൽപ്പ് അഭിയാൻ പരിപാടികളുടെ ഭാഗമായി ഒക്ടോബർ 7 ബുധനാഴ്ച പൊൻകുന്നത്ത് സേവാ ജ്യോതി യാത്ര സംഘടിപ്പിക്കും.
രാവിലെ 9 മണിക്ക് പൊൻകുന്നം കെ.എസ്.ആർ.ടി.സി. ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന സേവാജ്യോതി യാത്ര രാജേന്ദ്ര മൈതാനിയിൽ സമാപിക്കും. തുടർന്ന് രാവിലെ 10 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ പ്രവർത്തകരെയും ജനങ്ങളെയും അഭിസംബോധന ചെയ്യും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. പി. സുധീർ ഉദ്ഘാടനം ചെയ്യും.
വികസിത ഭാരതം എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് പുതിയ ഊർജവും ദിശാബോധവും പകരുന്ന തുടക്കമാണ് സേവാ സങ്കൽപ്പ് അഭിയാന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സേവാ ജ്യോതി യാത്രയെന്ന് ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയ് ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു.


