വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്ത് വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ നിർവ്വഹിച്ചു. പഞ്ചായത്തിലെ മൂന്നാം വാർഡിലെ ശുചീകരണ പ്രവർത്തനങ്ങളോടെയാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കൊടുങ്ങൂർ ടി. എം. എം ആശുപത്രി, പതിനേഴാം മൈൽ അനുഗ്രഹയുടെ സമീപ പ്രദേശം, ഇളംപള്ളി റോഡ് അരികിലെ മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്തു കൊണ്ടാണ് ജനകീയമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
നാലാം വാർഡിലെ ക്യാമ്പയിൻ പ്രവർത്തനങ്ങൾ നിഷ രാജേഷും, ഏഴാം വാർഡിലെ ക്യാമ്പയിൻ പ്രവർത്തനങ്ങൾ ജിജി നടുവത്താനിയും ഉദ്ഘാടനം ചെയ്തു.ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടന്നുവരുന്ന വാർഡുകൾ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് സന്ദർശിച്ചു.
ക്യാമ്പയിന്റെ ഭാഗമായി വൃത്തിയാക്കിയ പ്രദേശത്ത് ചെടികൾ നടാൻ തീരുമാനിച്ചിട്ടുണ്ട്. RGSA കോർഡിനേറ്റർ കണ്ണൻ, പഞ്ചായത്ത് മറ്റ് ജനപ്രതിനിധികൾ, വാഴൂർ എൻ. എസ്. എസ് സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ, ഹരിതകർമ്മസേന അംഗങ്ങൾ, തൊഴിലുറപ്പ് പ്രവർത്തകർ, തുടങ്ങിയവർ പങ്കെടുത്തു.
| Group56 |


