ലോകത്ത് നടന്ന എന്ത് കാര്യവും അറിയണോ ? എന്ത് സംശയങ്ങൾക്കും മറുപടി വേണോ? എളുപ്പമാണ് ഗൂഗിൾ എന്ന സെർച്ച് എഞ്ചിൻ നിമിഷങ്ങൾക്കുള്ളിൽ നമ്മുടെ ചോദ്യങ്ങൾക്ക് മറുപടി നൽകും.എന്നാൽ ഗൂഗിൾ മുന്നോട്ട് വെയ്ക്കുന്ന നിരവധി ലിങ്കുകളിൽ കയറിയിറങ്ങി വേണം നമുക്കാവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ. ലേശം ബുദ്ധിമുട്ടുള്ള ഒരു പണിയായി ഇത് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ അത്തരക്കാർക്ക് സഹായം നൽകുന്ന മറ്റൊരു സാങ്കേതിക വിദ്യയാണ് ചാറ്റ് ജിപിടി എന്നറിയപ്പെടുന്ന ചാറ്റ്ബോട്ട്.
ലോകത്തെ എല്ലാ സംഭവങ്ങളെ പറ്റിയും അറിയുന്ന ഒരു സുഹൃത്തിനോടാണ് ഇത് നിങ്ങൾ ചോദിക്കുന്നതെങ്കിൽ നിങ്ങൾക്ക് എളുപ്പം തന്നെ ഉത്തരങ്ങൾ ലഭ്യമാകും.
Read 👉 Assistant Manager Vacancy-അസിസ്റ്റന്റ് മാനേജർ ഒഴിവ്
Read 👉 Company Secretary Vacancy-കമ്പനി സെക്രട്ടറി ഒഴിവ്
Read 👉 Appointment of Registrar: രജിസ്ട്രാർ നിയമനം
Read 👉 Mohiniyattam Teacher -മോഹിനിയാട്ടം അദ്ധ്യാപക ഒഴിവ്
Read 👉 Ernakulam Jobs- എറണാകുളം തൊഴിലവസരങ്ങൾ
വിഷയത്തിൽ സംശയമുണ്ടെങ്കിൽ ചാറ്റ് രൂപത്തിൽ കൂടുതൽ ചോദ്യങ്ങൾ ചോദ്യങ്ങൾ ചോദിക്കുകയും അതിന് മറുപടി ലഭിക്കുകയും ചെയ്യും. ഇതേ സേവനമാണ് ചാറ്റ് ജിപിടി എന്ന എഐ നമുക്ക് നൽകുന്നത്.
ഒരു ലീവ് ലെറ്റർ വേണമെങ്കിലോ ലവ് ലെറ്റർ വേണമെങ്കിലോ ഒരു അസൈന്മെൻ്റ് ചെയ്യണമെങ്കിലോ നമ്മുടെ ആവശ്യത്തിനനുസരിച്ച് എഴുതി നൽകാൻ ഈ ചാറ്റ് ബോട്ടിന് സാധിക്കും.ഓപ്പൺ എഐ എന്ന കമ്പനിയാണ് ചാറ്റ് ജിപിടിയ്ക്ക് പിന്നിൽ. പലപ്പോഴായി ശേഖരിച്ച് വെച്ചിരിക്കുന്ന വലിയതോതിലുള്ള ഡാറ്റയിൽ നിന്ന് പുതിയ വിവരങ്ങൾ നിർമിക്കുക എന്നതാണ് എഐ ചെയ്യുന്നത്. ജനറേറ്റീവ് പ്രീ ട്രെയ്ൻഡ് എന്നതാണ് ജിപിടി എന്നതിൻ്റെ പൂർണ്ണരൂപം.
| Group56 |


