കോട്ടയം: ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഇന്ധന വില സെസിനെതിരെയുള്ള സമരത്തിൽ കോട്ടയത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം,ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉൾപ്പെടെ ആളുകൾക്ക് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ നാട്ടകം സുരേഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോട്ടയം കളക്ടറേറ്റിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് യൂ ഡി എഫ് കൺവീനർ എം എം ഹസ്സൻ ആണ് ഉദ്ഘാടനം ചെയ്തത്.പ്രകടനത്തെ തുടർന്ന് മാർച്ച് അക്രമാസക്തമായതോടെ ആളുകളെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും ഉപയോഗിച്ചു.
| Group63 |


