നമ്മുടെയും നമുക്കു ചുറ്റുമുള്ളവരുടെയും ജീവിതം തന്നെ ഒരു കഥയാണ്.അറിഞ്ഞും അറിയാതെയും ആ കഥകൾ നാട്ടിൽ ചർച്ച ചെയ്യാറുണ്ട് ശ്രദ്ധിക്കാതെ പോകാറുണ്ട്. ആ കഥകൾ മറ്റുളളവരിൽ എത്തിക്കുവാൻ ശ്രമിക്കുന്നവരാണ് യഥാർത്ഥത്തിൽ കഥാകാരനും, ഒരു കലാകാരനും ആവുന്നത്.അങ്ങനെയൊരു കലാകാരനാണ് കോട്ടയം ജില്ലയിൽ കറുകച്ചാൽ എന്ന ഗ്രാമപ്രദേശത്തെ ജയേഷ് നെത്തല്ലൂർ.
| ജയേഷ് നെത്തല്ലൂർ |
കോവിഡ് പശ്ചാത്തലത്തിൽ ജീവിതത്തിൻ്റെ പാതി വഴിയിൽ ഒറ്റപ്പെട്ടു പോയ ഒരു വയോധികൻ്റെ ജീവിതം" നൊമ്പരം " എന്ന പേരിൽ ഒരു ഷോർട്ട് ഫിലിമാക്കിയപ്പോൾ അതിലെ മുഖ്യ കഥാപാത്രമായും ജയേഷ് വേഷം പകർന്നാടി. അതുപോലെ ഏഷ്യാനെറ്റ്, സൂര്യ പോലുള്ള ജനപ്രിയ ചാനലുകളിൽ ജനശ്രദ്ധ ആകർഷിക്കുന്ന നിരവധി പ്രോഗ്രാമുകളും നിരവധി ടി.വി റിയാലിറ്റി ഷോകളിലും സിനിമാരംഗത്തും സഹസംവിധായകനായ പ്രശാന്ത് മണിമല സംവിധാനം ചെയ്ത ഈ ചെറുചിത്രം സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടി.
| പ്രശാന്ത് മണിമല |
ജയേഷിൻ്റെ കഥയിൽ പ്രശാന്ത് മണിമല സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം 90 കളിലെ ക്യാംപസ് സൗഹൃദങ്ങളിൽ നിന്ന് ഇന്നിൻ്റെ യാഥാർത്ഥ്യങ്ങളിലൂടെ ഒരു അദ്ധ്യാപികയുടെ ജീവിതത്തിൻ്റെ നേർക്കാഴ്ച നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നു. റിലീസ് ചെയ്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ ചിത്രവും പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നു. മികച്ച ഗാനങ്ങളും ഈ ചിത്രങ്ങളിലെ വിജയത്തിന് മാറ്റ് കൂട്ടിയിരിക്കുന്നു
ജയേഷ് നെത്തല്ലൂർ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചിരിക്കുന്ന "ഇന്ദുലേഖ " എന്ന ചിത്രം റിലീസ് ചെയ്ത് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ യൂട്യൂബിൽ വൻ ഹിറ്റായിരിക്കുകയാണ്.ശ്രീകാർത്തികാ ക്രിയേഷൻസിൻ്റെ ബാനറിൽ ആതിരാ ജയേഷും ഡോ.ആൻറണി കള്ളിയത്തും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത് പ്രശാന്ത് മണിമലയാണ്. വിവേക് കെ ആർൻ്റെ വരികൾക്ക് സംഗീതം നൽകി ആലപിച്ചിരിക്കുന്നത് ഈയിടെ പുറത്തിറങ്ങിയ "വെടിക്കെട്ട്'' എന്ന ചിത്രത്തിലെ രണ്ട് മനോഹര ഗാനങ്ങളിലൂടെ ശ്രദ്ധേയനായ യുവസംഗീത സംവിധായകൻ അർജ്ജുൻ വി അക്ഷയ് ആണ്. അജിത് ചമ്പക്കര ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ഇന്ദുലേഖയുടെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് സജിത് ശങ്കറും മേക്കപ്പ് അരവിന്ദ് ചെട്ടിയാർ, സഹസംവിധാനം അനിൽ ഉമ്പിടി.
ഡബ്ബിംഗ്. അൽഫോൻസാ ജോസഫ്, ക്രിസ്റ്റി ബിന്നറ്റ്. മിക്സിംഗ്. സരോഷ് പി എ എറണാകുളം, റെക്കോഡിംഗ്. അമ്രീഷ് നൗഷാദ്. മീഡിയാ വർക്സ് ഫാക്റ്ററി.പ്രൊജക്റ്റ് ഡിസൈനർ വൈശാഖ് രാമചന്ദ്രൻ ആണ്. ഡോ. ആൻ്റണി കള്ളിയത്ത്, ജയേഷ് നെത്തല്ലൂർ, എം എസ് ഇടമുറി, വൈശാഖ് ഇടമുറി, ബ്രഹ്മദത്തൻ, മനോജ് വൈഷ്ണവം, വാഴൂർ ഷിബുലാൽ, സിബി മാത്യു, സജി ഉത്രം, ഭുവനചന്ദ്രൻ നായർ, സന്തോഷ്, ഷാർലറ്റ് സജീവ്, ജൂലിയറ്റ് എന്നിവർ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു.
സ്വന്തം യൂട്യൂബ് ചാനലിനു വേണ്ടി ഷോർട്ട് ഫിലിമുകൾക്ക് പുറമേ ഡോക്യുമെൻ്ററിയും വെബ് സീരീസുമൊക്കെയായി ഓട്ടോറിക്ഷാ ജീവിതം മുന്നോട്ട് കൊണ്ടു പോവുമ്പോൾ., ഏതൊരു എഴുത്തുകാരൻ്റെയും സ്വപ്നമായ സിനിമയ്ക്കു വേണ്ടിയുള്ള ഒരു കഥാരചനയിലാണ് ജയേഷ് നെത്തല്ലൂർ ഇപ്പോൾ.
| Group63 |


