ചങ്ങനാശ്ശേരി- കറുകച്ചാൽ റൂട്ടിൽ മാമൂട് പൂവത്തും മൂട്ടിൽ വാഹന അപകടം.കാർ ബൈക്ക് ഓട്ടോ എന്നി വാഹനങ്ങൾ ആണ് അപകടത്തിൽ പെട്ടത്.ചങ്ങനാശേരി തൃക്കൊടിത്താനം- കുന്നുംപുറം സ്വദേശിനി ജസ്റ്റി റോസ് ആന്റണി (40)ആണ് അപകടത്തില്‍ മരിച്ചത്. ഭര്‍ത്താവ് കുന്നുംപുറം കളത്തിപ്പറമ്പില്‍ ജെസിന്‍ (Hyundai-കുവൈത്ത് ). മക്കള്‍ ജോവാന്‍, ജോനാ. കുവൈത്ത് ജാബൈര്‍ ആശുപത്രിയിലെ നേഴ്‌സ്സായിരുന്നു മരണമടഞ്ഞ ജസ്റ്റിറോസ് ആന്റണി. കഴിഞ്ഞ മാസം 28-നാണ് ഒരു മാസത്തെ ആവധിയക്കായി നാട്ടില്‍ കുടുബേസമ്മേതം പോയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇല്ലിമൂട്ടില്‍ വച്ചാണ് അപകടം ഉണ്ടായത്.
തെങ്ങണാ ഭാഗത്തുനിന്ന് നിന്നും വന്ന ബൈക്കും, ഓട്ടോറിക്ഷയും മാമൂട് ഭാഗത്തുനിന്ന് വന്ന കാറും തമ്മില്‍ കൂട്ടി ഇടിക്കുകയായിരുന്നു.കാറിന്റെ ഇടത്‌വശത്ത് ഇരുന്ന ജസ്റ്റിറോസിനെ ഗുരുതരമായ പരുക്കുകളോടെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ഭർത്താവ് ജസ് വിൻ മക്കൾ ജോവാൻ,ജോൺ ഉൾപ്പെടെ 5 പേർക്കും അപകടത്തിൽ പരിക്കേറ്റു.ബൈക്കിൽ സഞ്ചരിച്ചിരുന്ന കിടങ്ങറ സ്വദേശി ജെറിൻ,ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന അഞ്ജലി സുശീലൻ , ഓട്ടോ ഡ്രൈവർ രാജേഷ് എന്നവർക്കാണ് അപകടത്തിൽ പരിക്കേറ്റത് .
| Group63 |

