വാഴൂർ: ചാമം പതാലിൽ വ്യാജ ലോട്ടറി നൽകി വൃദ്ധനായ ലോട്ടറി വില്പനക്കാരനെ പറ്റിച്ചു.ഇടയരിക്കപ്പുഴസ്വദേശി ലോട്ടറി എജെന്റ് രാജുവിനെയാണ് കബളിപ്പിച്ചത്.കാരുണ്യ ലോട്ടറിയുടെ ശനിയാഴ്ച നറുക്കെടുത്ത KA 436882 നമ്പർ ടിക്കെറ്റിനു 5000 രൂപയുടെ സമ്മാനമുണ്ടായിരുന്നു. ഈ ലോട്ടറി ടിക്കറ്റ് ഏൽപ്പിച്ചാണ് രാജുവിനെ യുവാവ് കബളിപ്പിച്ച് 5000 രൂപയുമായി ബൈക്കിൽ കടന്നു കളഞ്ഞത്.പിന്നീട് ടിക്കറ്റ് വിശദമായി പരിശോദിച്ചപ്പോഴാണ് ഇത് വ്യാജനാണെന്ന് മനസ്സിലായത്.രാജു മണിമല പോലീസിൽ പരാതി നൽകി
Crid:വാർത്താ നേരം
| Group63 |

