കൊടുങ്ങൂർ :മേജർ കൊടുങ്ങൂർ ദേവീക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിച്ചു. ക്ഷേത്ര മൈതാനത്ത് ആരംഭിച്ച പോലീസ് എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് ബി രഘു രാജ് നിർവഹിച്ചു. ഉപദേശക സമതി സെക്രട്ടറി വി സി റെനിഷ് കുമാർ, പള്ളിക്കത്തോട് പോലീസ് സ്റ്റേഷൻ എസ് ഐ മാത്യു പി ജോൺ, ഉപദേശക സമിതി അംഗങ്ങളായ കെ എസ് ഹരികുമാർ, രാജീവ് ആർ, മനോജ് ശിവകാർത്തിക എന്നിവർ പങ്കെടുത്തു.
കൊടുങ്ങൂർ പൂരത്തോട് അനുബന്ധിച്ചു ക്ഷേത്രത്തിനു മൂന്ന് കിലോ മീറ്റർ ചുറ്റളവിൽ പ്രത്യേക ഉത്സവ മേഖല ആയി പ്രഖ്യാപിച്ചിട്ടുണ്ട്.ഏപ്രിൽ നാലിനു ആറാട്ടോടെ ഈ വർഷത്തെ തിരുവുത്സവം സമാപനമാകും. പൂര ദിനത്തിൽ ഒൻപതു ഗജറാണിമാർ അണി നിരക്കുന്ന ഗജമേളയും ആനയൂട്ടും,ആറാട്ട് എഴുന്നുള്ളിപ്പും ആണ് ഈ വർഷത്തെ ഏറ്റവും പ്രത്യേകത.
| Group63 |


