കൊടുങ്ങൂരിനെ ഉത്സവ മേഖലയായി പ്രഖ്യാപിച്ചു.മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിലെ പൂരത്തോട് അനുബന്ധിച്ച് 26 മുതൽ ഏപ്രിൽ നാലുവരെ ക്ഷേത്രത്തിൻറെ മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളെ ഉത്സവ മേഖലയായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.ഇത് സംബന്ധിച്ച് ജില്ലാ കലക്ടർ പി കെ ജയശ്രീ ഉത്തരവിറക്കി.ക്ഷേത്ര ഉപദേശക സമിതിയുടെയും വാഴൂർ ഗ്രാമപഞ്ചായത്തിന്റെയും ആവശ്യപ്രകാരം ആണ് തീരുമാനം.26ന് കൊടിയേറ്റത്തോടെ ഉത്സവത്തിന് തുടക്കമാകും.ഏപ്രിൽ നാലിന് 9 പിടിയാനകൾ അണിനിരക്കുന്ന ഗജമേളയും ആനയൂട്ടും നടക്കും.
| Group63 |



