ഇന്ത്യൻ ഗാനത്തിന് പുരസ്‌കാരം ലഭിക്കുന്നത് നീണ്ട 14 വർഷത്തെ കാത്തിരിപ്പിനു ശേഷം. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത RRRൽ എം.എം. കീരവാണിയുടെ സംഗീതവും, ചദ്രബോസിന്റെ വരികളും, രാഹുൽ സിപിലിഗഞ്ചും കാലഭൈരവയും നൽകിയ ശബ്ദവും, ഒപ്പം രാം ചരണും ജൂനിയർ എൻ.ടി.ആറും സമ്മാനിച്ച ചടുലമായ ചുവടുകളും ചേർന്ന ഗാനത്തിന് ഒട്ടേറെ ആരാധകരുമുണ്ട്.
മികച്ച ഒറിജിനൽ ഗാനത്തിനാണ് പുരസ്‌കാരം.കീരവാണിയാണ് ഓസ്കർ പുരസ്‌കാരം ഏറ്റുവാങ്ങിയതും. ‘കാർപെന്ററിന്റെ സംഗീതം കേട്ട് വളർന്ന ഞാനിതാ ഓസ്കറുമായി. എന്റെ മനസ്സിൽ ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓരോ ഭാരതീയന്റെയും അഭിമാനമായി RRR വിജയിക്കണം, അതെന്നെ ലോകത്തിന്റെ നെറുകയിലെത്തിക്കണം’ അദ്ദേഹം പറഞ്ഞു.
| Group63 |

