വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിനേയും ഒമ്പതാം വാർഡിനെയും കോർത്തിണക്കിക്കൊണ്ട് , കൊടുങ്ങൂർ ദേവീക്ഷേത്രത്തിന് സമീപത്തുകൂടി പോകുന്ന അമ്പലം- കാഞ്ഞിരത്തിങ്കൽ റോഡ് ,അമ്പലം- മംഗലത്തുകുന്ന് റോഡിൻറെ വീതി കൂട്ടുന്ന നടപടി ക്രമങ്ങൾക്ക് തുടക്കം കുറിച്ചു.50 വർഷത്തിലധികമായി ഉപയോഗിച്ചുകൊണ്ടിരുന്ന റോഡിൻറെ വീതി കുറവുമൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് മെമ്പർ അജിത്ത് കുമാറിൻറെ പ്രവർത്തനഫലമായി ആശ്വാസമായിരിക്കുകയാണ്.പതിമൂന്നാം വാർഡിലെയും, ഒമ്പതാം വാർഡിലെയും മെമ്പർമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചുകൊണ്ടാണ് ഈ പ്രവർത്തനം നടത്തുന്നത് വാഹനങ്ങൾ നിരന്തരം കടന്നുപോകുമ്പോൾ സൈഡ് കൊടുക്കാൻ കഴിയാതെ പിന്നിലേക്ക് പോകേണ്ടി വരികയും, അംഗനവാടിയുടെ മുൻവശത്ത് റോഡുകൾ തിരിയുന്ന വശം എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങളെ കാണാൻ സാധിക്കാത്തതും അപകടസാധ്യത കൂടുതലായി നാട്ടുകാർ പറയുന്നത് പതിവായിരുന്നു.
ഇലവന്താനം ഇല്ലത്തെ കേശവൻ തിരുമേനി 80 മീറ്ററോളം സ്ഥലം വിട്ടു നല്കിയാണ് ആവശ്യമായ വീതി വഴിക്ക് ലഭ്യമായിരിക്കുന്നത്. അംഗനവാടിക്ക് സമീപം കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പി റെജി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാർ അജിത്ത് കുമാർ,ഡി സേതുലക്ഷ്മി തുടങ്ങി, സമീപപ്രദേശങ്ങളിലെ നാട്ടുകാരും പ്രവർത്തനങ്ങൾക്ക് സന്നിഹിതരായി.
| Group63 |

