വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ തത്തംപള്ളിക്കുന്ന് കുടിവെള്ള പദ്ധതിയുടെ കിണർ നിർമാണത്തിന് തുടക്കം കുറിച്ചു. രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന എട്ടാം വാർഡിലെ തത്തംപള്ളിക്കുന്നിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള പുതിയ പദ്ധതിയുടെ കിണർ നിർമാണമാണ് കല്ലു തെക്കേൽ ഭാഗത്ത് ആരംഭിച്ചത്.
Pulliman mizhi l കാവടി ചിന്ത് വൈറൽ സോങ് l Chamayam video👇
വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ഡി സേതുലക്ഷ്മി അധ്യക്ഷത വഹിച്ചു.കുടിവെള്ള പദ്ധതിയുടെ കിണർ നിർമ്മാണത്തിന് തുടക്കം കുറിച്ചുള്ള ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പി റെജി നിർവഹിച്ചു. അഡ്വക്കേറ്റ് ടിവി ദിലീപ്, സുരേന്ദ്രൻ നായർ എം എസ്, രഞ്ജു ടി എസ്,കെ സി മാത്തുക്കുട്ടി എന്നിവർ സംസാരിച്ചു.
| Group63 |

