വാഴൂർ: നിയന്ത്രണംവിട്ട ജീപ്പ് റോഡിൽ കീഴ്‌മേൽ മറിഞ്ഞു. ജീപ്പോടിച്ചിരുന്ന വൈദികൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
തിങ്കളാഴ്ച രണ്ടരയോടെ വാഴൂർ-മണിമല റോഡിൽ ബ്ലോക്ക്പടിക്ക് സമീപം പനമൂട് ഭാഗത്തുവെച്ചായിരുന്നു അപകടം. ഓട്ടത്തിനിടയിൽ നിയന്ത്രണംവിട്ട ജീപ്പ് കീഴ്‌മേൽ മറിഞ്ഞ് നിരങ്ങിയാണ് നിന്നത്. ഓടിക്കൂടിയവർ ചേർന്ന് വൈദികനെ പുറത്തിറക്കുകയായിരുന്നു.