ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി കേരള തീരത്ത് കാലവര്‍ഷക്കാറ്റ് ഇടവിട്ട് ശക്തി പ്രാപിക്കാന്‍ സാധ്യത. ഇവയുടെ സ്വാധീനത്താല്‍ സംസ്ഥാനത്ത് പ്രത്യേകിച്ച് മലയോര മേഖലയില്‍ മഴ / കാറ്റ് ശക്തി പ്രാപിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കുക.
കനത്ത മഴ സാഹചര്യം കണക്കിലെടുത്ത് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് (26) കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്.
വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ആന്ധ്രാപ്രദേശിന്റെയും തെക്കന്‍ ഒഡിഷ തീരത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ തുടരും.