സുഭാഷ് വാഴൂർ
വാഴൂർ: ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുങ്ങൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ജില്ലാതല യോഗ ദിനാചരണം ബിജെപി ദേശീയ സമിതി അംഗം അഡ്വ. ജി രാമൻ നായർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് റോയ് ചാക്കോ അധ്യക്ഷത വഹിച്ചു.ഇളമ്പള്ളി ബ്രഹ്മോദയം കളരിയിലെ വിൻസെന്റ് ഗുരുക്കൾ യോഗ പരിശീലിപ്പിച്ചു.
മേഖല പ്രസിഡന്റ് എൻ ഹരി,ജില്ലാ ജനറൽ സെക്രട്ടറി മാരായ വി സി അജികുമാർ, സജി കുര്യാക്കട്ട്, ജില്ലാ വൈസ് പ്രസിഡന്റ് മാരായ വി എൻ മനോജ്, അഖിൽ രവീന്ദ്രൻ, കെ ആർ പ്രദീപ്, ജില്ലാ സെക്രട്ടറിമാരായ ടി ബി ബിനു, ജി ഹരിലാൽ, ഷീബ രാജു, മഞ്ജു സുരേഷ്, മീഡിയ കൺവീനർ സതീഷ് ചന്ദ്രൻ മാസ്റ്റർ ,മണ്ഡലം പ്രസിഡന്റ് മാരായ ഐ ജി ശ്രീജിത്ത്, അഡ്വ വൈശാഖ് ഏസ് നായർ തുടങ്ങിയവർ പങ്കെടുത്തു.