വാഴൂർ: ദേശവിരുദ്ധ ശക്തികൾ ഭാരത മാതാവിനെ തള്ളിപ്പറയുമ്പൊഴും രാജ്യത്തിൻ്റെ അഖണ്ഡതയുടെയും സംസ്കാരത്തിൻ്റെയും പ്രതീകമായ ഭാരതാംബയുടെ ഛായാചിത്രത്തിനു മുന്നിൽ ബി.ജെ.പി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. കൊടുങ്ങൂരിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡൻ്റ് ശ്രീ. റോയി ചാക്കോ അധ്യക്ഷനായി. യോഗത്തിൽ ബി.ജെ.പി ദേശീയ നിർവാഹക സമതിയംഗം അഡ്വ.ജി രാമൻ നായർ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു., ഭാരതാംബ ഭാരതത്തിലെ ജനങ്ങളുടെ ഒരു വികാരമാണ്, അത് തള്ളിക്കളായാൻ ഒരു ദേശവിരുദ്ധ ശക്തികൾക്കും സാധിക്കില്ല, അഖണ്ഡ ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഭാരതത്തിന് സാധിക്കട്ടെ എന്നും ഉദ്ഘാടന പ്രസംഗത്തിൽ ശ്രീ .ജീ രാമൻ നായർ അഭിപ്രായപ്പെട്ടു.
ജില്ലാ ജനറൽ സെക്രട്ടറി മാരായ വി സി അജികുമാർ, സജി കുര്യക്കാട്ട്, ജില്ലാ വൈസ് പ്രസിഡന്റ് മാരായ വി എൻ മനോജ്, അഖിൽ രവീന്ദ്രൻ, കെ ആർ പ്രദീപ്, ജില്ലാ സെക്രട്ടറി മാരായ ടി ബി ബിനു, ജി ഹരിലാൽ, ഷീബ രാജു, മഞ്ജു സുരേഷ്, മീഡിയാ കൺവീനർ സതീഷ് ചന്ദ്രൻ മാസ്റ്റർ ,വാഴൂർ മണ്ഡലം പ്രസിഡന്റ് ഐ ജി ശ്രീജിത്ത്, കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് അഡ്വ വൈശാഖ് എസ് നായർ തുടങ്ങിയവർ പങ്കെടുത്തു.