![]() |
| പ്രതീകാത്മക ചിത്രം |
വാഴൂർ: ഇളപ്പുങ്കൽ ജംഗ്ഷനിൽ പോലീസ് വാഹനം തട്ടി യാത്രക്കാരന് പരിക്ക്.കൊടുങ്ങൂരിൽ ധനകാര്യ സ്ഥാപനം നടത്തുന്ന പള്ളിക്കത്തോട് ന്നൊം മൈൽ സ്വദേശി സുരേന്ദ്രന്‍ നായർ ( 62 ) ആണ് പരിക്കേറ്റത്.ഇദ്ദേഹത്തെ കൊടുങ്ങൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം കടയിൽ നിന്നും സാധനം വാങ്ങി, വഴി ക്രോസ് ചെയ്യുമ്പോൾ വാഹനം വന്നിടിക്കുകയായിരുന്നു.പോലീസ് വാഹനം മറ്റൊരു വാഹനത്തെ തട്ടാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടം നടന്നതെന്ന് ദൃസാക്ഷികൾ പറഞ്ഞു. പരിക്കേറ്റ ആളെ ഉടൻതന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.


