ഒറ്റ ദിവസം കിട്ടിയത് റെക്കോർഡ് വരുമാനം; കെ എസ് ആർ ടി സിക്ക് ഇന്നലെ മാത്രം കിട്ടിയ കളക്ഷൻ 10 കോടിയിലേറെ.കെ എസ് ആർ ടി സി കളക്ഷൻ ചലഞ്ചിൽ ഞെട്ടിച്ച് യൂണിറ്റുകൾ. ചരിത്ര നേട്ടമാണ് കെ എസ് ആർ ടി സി സ്വന്തമാക്കിയിരിക്കുന്നത്. തിങ്കളാഴ്ച മാത്രം ലഭിച്ചത് 10.19 കോടി രൂപയുടെ വരുമാനം. ഒറ്റ ദിവസം ഇത്രയും കളക്ഷൻ ആദ്യമാണ്. ഓണം കഴിഞ്ഞ് കേരളത്തിൽ നിന്നും കേരളത്തിലേക്കും കേരളത്തിനകത്തും യാത്രികരുടെ എണ്ണം വർധിച്ചതാണ് ചരിത്ര നേട്ടത്തിന് പിന്നിൽ


