പിന്നാലെ വിദ്യാർത്ഥി സംഘടനയിലൂടെ വളർന്നു വന്ന റോഷി അഗസ്റ്റിൻ ചോരത്തിളപ്പു കൊണ്ട് പറഞ്ഞ കാര്യമാണ് ഇതെന്നും താൻ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും വ്യക്തമാക്കി ജോസ് കെ മാണിയും രംഗത്തു വന്നു.അതേസമയം, താൻ മത്സരിക്കുന്നതിൽ ഉറപ്പില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. ഇപ്പോൾ ഇരിക്കുന്ന എംഎൽഎമാർ തന്നെ മത്സരിക്കുമോയെന്നു പറയാനാകില്ല. ചർച്ചയ്ക്ക് ശേഷം പാർട്ടി തീരുമാനിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.


