അംഗൻവാടിക്ക് മരം ഭീഷണിയാണെന്ന് പരാതി ലഭിച്ചതോടെയാണ് അന്വേഷണത്തിനൊടുവിൽ മരം മുറിച്ചു മാറ്റുവാൻ പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടത് . ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥർ മരം മുറിക്കുവാനായി എത്തുകയായിരുന്നു. രാവിലെ 8 മണിക്ക് മുമ്പാണ് ഇയാൾ മരത്തിന് മുകളിൽ കയറിയത്. 15 വർഷമായി തന്നെ അധികൃതർ വേട്ടയാടുകയാണെന്നും മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു നീക്കിയതിനാൽ അപകട ഭീഷണിയില്ലന്നുമാണ് അനിയുടെ വാദം. പോലീസും ഫയർ ഫോഴ്സും അടക്കം സ്ഥലത്ത് എത്തിയിരുന്നു. ആദ്യമൊന്നും താഴെയിറങ്ങുവാൻ സമ്മതിക്കാതെ മരത്തിൽ കയറുമായി ഇരുപ്പായിരുന്നു ആനി. പരിസ്ഥിതി പ്രവർത്തകനും വൃക്ഷവൈദ്യനുമായ കെ ബിനു സ്ഥലത്തെത്തുകയും, അധികാരികളുമായി സംസാരിക്കുകയും ചെയ്തതിനുശേഷം ആണ് താഴെയിറങ്ങാൻ അനി സമ്മതിച്ചത്. നാലു മണിക്കൂര്‍ കഴിഞ്ഞതോടെയാണ് ഇയാളെ അനുയയിപ്പിച്ച് താഴെ ഇറക്കിയത്.




