കഴിഞ്ഞ 10 വർഷക്കാലമായി വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ വികസന ക്ഷേമ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുവാനും, മൂന്നാമതും കേരളത്തിൽ ഇടതുപക്ഷ ഭരണം തുടരുവാനും നവ കേരളത്തിന്റെ വികസന കുതിപ്പിനായി എൽഡിഎഫിനെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുമാണ് വികസന മുന്നേറ്റ ജാഥ നടക്കുന്നത്.
2026 ഫെബ്രുവരി 9 രാവിലെ 11 മണിക്ക് പൊൻകുന്നം രാജേന്ദ്ര മൈതാനത്ത് ജോസ് കെ മാണി എംപി ജാഥ ക്യാപ്റ്റനായും, പി കെ ബിജു മാനേജർ ആയും എത്തിച്ചേരുന്ന വികസന മുന്നേറ്റ ജാഥയ്ക്ക് എൽഡിഎഫ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി ഉജ്ജ്വല സ്വീകരണം നൽകും.
കെ കെ ശൈലജ ടീച്ചർ, പി കെ ബിജു, പി പി സുനീർ,സാബു ജോർജ്,സുഭാഷ് പുഞ്ചക്കോട്ടിൽ, ഡോ വർഗീസ് ജോർജ്, മാത്യൂസ് കോലഞ്ചേരി, കെ ജി പ്രജിത്ത്, ഫ്രാൻസിസ് തോമസ്, എം എ ലത്തീഫ്, ബിനോയ് ജോസഫ് എന്നിവർ ജാഥ അംഗങ്ങൾ ആയിരിക്കും.
11 മണിയോടെ എത്തി ചേരുന്ന ജാഥ പൊൻകുന്നം സിവിൽ സ്റ്റേഷനു മുന്നിൽ നിന്നും നൂറുകണക്കിന് എൽ ഡി എഫ് പാർട്ടി പ്രവർത്തകരുടെ സാനിധ്യത്തിൽ സ്വീകരിക്കുകയും വിവിധ താളമേളങ്ങളുടെ അകമ്പടിയോടു കൂടി പൊൻകുന്നം രാജേന്ദ്ര മൈതാനത്ത് എത്തിച്ചേരുകയും തുടർന്ന് പൊതുസമ്മേളനം ആരംഭിക്കുകയും ചെയ്യുമെന്ന് ചീഫ് വിപ്പ് ഡോ എൻ ജയരാജ് എം ൽ എ, എ എം മാത്യു ആനിത്തോട്ടം, അഡ്വ. ഗിരീഷ് എസ് നായർ, അഡ്വ എം എ ഷാജി, ഷമീം അഹമ്മദ്, വി. ജി ലാൽ, സി ജി ജ്യോതിരാജ്, ബി സുരേഷ് കുമാർ, അഡ്വ. സുമേഷ് ആൻഡ്രൂസ്, കെ എച്ച് റസാഖ്,ഷമീർ ഷാ അഞ്ജലിപ്പ, ശ്രീകാന്ത് എസ് ബാബു എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.


