പൊൻകുന്നത് വയോധികനെ ആംബുലൻസ് ഇടിച്ച് തെറിപ്പിച്ചു. അപകടത്തിൽ വയോധികൻ മരണപ്പെട്ടു. ഇന്ന് രാവിലെ എട്ടുമണിയോടുകൂടി പൊൻകുന്നം ടൗണിൽ വച്ചാണ് അപകടം നടന്നത്.വർഷങ്ങളായി പൊൻകുന്നത്ത് കച്ചവടം നടത്തുന്ന മുരുകദാസ് ശങ്കരപാണ്ഡ്യൻ എന്ന ആളാണ് മരണപ്പെട്ടത്.
സീബ്രാ ക്രോസിംഗിലൂടെ നടന്നു പോവുകയായിരുന്ന മുരുകദാസിനെ വേഗത്തിൽ എത്തിയ ആംബുലൻസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.


